Advertisement

ഭാരത് ജോഡോ യാത്രയെ എതിർക്കില്ല: സിപിഐഎം കേന്ദ്ര നേതൃത്വം

September 15, 2022
2 minutes Read

ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വത്തിൽ പൊതുവികാരം. വിഷയം പൊളിറ്റ് ബ്യുറോ ചർച്ച ചെയ്‌തു. യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല. സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.(cpim party supportover distrurb bharathjodoyathra)

ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന നിലപാടിലുറച്ച് സിപിഐഎം കേന്ദ്ര നേതൃത്വം. സംസ്ഥാന തലത്തിൽ പ്രാദേശിക പ്രതിപക്ഷ നീക്കുപോക്കുകളാണ് പ്രയോഗിക്കാമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി. കൂടാതെ ഭാരത്ത് ജോഡോ യാത്രയിൽ സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന വാർത്തയും സിപിഐഎം കേന്ദ്ര നേതൃത്വം തള്ളി.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

അതേസമയം രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.ഇന്നത്തെ പ്രധാന ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Story Highlights: cpim party supportover distrurb bharathjodoyathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top