കൂലി നല്‍കിയില്ല; മുതലാളിയുടെ ഒരു കോടിയുടെ ബെന്‍സ് കത്തിച്ച് യുവാവ്: വിഡിയോ

ജോലിക്ക് കൂലി നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ ഒരു കോടിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രണ്‍വീര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സമ്പന്നയായ ബെന്‍സ് ഉടമയുടെ വീട്ടില്‍ രണ്‍വീര്‍ ടൈല്‍ ജോലി ചെയ്തിരുന്നു. പണം ചോദിച്ച് മാസങ്ങളോളം കൂടിക്കാഴ്ച നടത്തിയെങ്കിലും നല്കാന് ഉടമ തയ്യാറായില്ല. ജോലി മുഴുവന്‍ പൂര്‍ത്തിയായെങ്കിലും രണ്ട് ലക്ഷത്തോളം രൂപ രണ്‍വീറിന് ഉടമ നല്‍കാനുണ്ടായിരുന്നു.(Employee burned 1 million Mercedes over salary dispute)
ഇതിൽ പ്രകോപിതനായ രണ്‍വീര്‍ ബെന്സിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് രണ്‍വീര്‍ ബെന്സിന് സമീപത്ത് എത്തുന്നതും തീയിട്ട ശേഷം തിരികെ പോകുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. പിന്നാലെ പരാതിയുമായി ഉടമ പൊലീസിന് സമീപിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, രണ്‍വീറിന്റെ ആരോപണങ്ങള്‍ തള്ളി കാറുടമയുടെ കുടുംബം രംഗത്തെത്തി.കൊവിഡ് സമയത്ത് തന്നെ അദ്ദേഹത്തിനുള്ള രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നെന്ന് കുടുംബത്തിലെ അംഗമായ ആയുഷ് ചൗഹാന് പറഞ്ഞു.
Story Highlights: Employee burned 1 million Mercedes over salary dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here