Advertisement

യുക്രെയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല

September 15, 2022
2 minutes Read
medical students from ukraine further studies not allowed in india

യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്‌സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Story Highlights: medical students from ukraine further studies not allowed in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top