Advertisement

പെട്രോൾ പമ്പിൽനിന്ന് 31,000 രൂപ കവര്‍ന്ന് ഓട്ടോയിൽ രക്ഷപ്പെടാന്‍ ശ്രമം; പ്രതി പിടിയിൽ

September 15, 2022
2 minutes Read

ആളൊഴിഞ്ഞ തക്കത്തിന് പെട്രോള്‍ പമ്പില്‍ നിന്ന് പണവുമായി മുങ്ങിയ മോഷ്ടാവ് പിടിയില്‍. വടക്കഞ്ചേരി ടൗണിലെ പെട്രോള്‍ പമ്പില്‍ നിന്നും പണമെടുത്ത് ഓടിയ കൊന്നഞ്ചേരി ചുങ്കത്തൊടി രാജീവ് ആണ് അറസ്റ്റിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.(palakkad petrol pump theft)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

പാലക്കാട് വടക്കഞ്ചേരി നഗരത്തിലെ പെട്രോൾ പമ്പിൽനിന്നാണ് ഇയാൾ പണം കവർന്നത്. പെട്രോൾ പമ്പിലെത്തിയ യുവാവ് മേശയിൽ സൂക്ഷിച്ച 31,000 രൂപ എടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പെട്രോൾ പമ്പിലെ ജീവനക്കാരും പൊലീസും പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: palakkad petrol pump theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top