Advertisement

കണ്ണും മനസും നിറയുന്ന കാഴ്ച്ച; സോഷ്യൽ മീഡിയ കീഴടക്കി ഒരു കുരുന്ന്…

September 15, 2022
4 minutes Read

നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ എന്നും നമ്മൾ കാണുന്നത്. കൗതുകം തോന്നുന്നതും രസകരവും സന്തോഷവും സങ്കടവും നൽകുന്ന ഇത്തരം നിരവധി ദൃശ്യങ്ങൾ നമ്മുടെ അടുത്തെത്താറുണ്ട്. ചില വിഡിയോകൾ എത്ര കണ്ടാലും നമുക്ക് മതിവരാത്ത വീഡിയോകളാണ്. തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം കാഴ്ചകള്‍ നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു ചെറിയ കുഞ്ഞും വീട്ടിലെ വളര്‍ത്തുനായയുമാണ് വീഡിയോയിലെ താരങ്ങൾ. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതെങ്കിലും ആ ദൃശ്യങ്ങൾ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഗോള്‍ഡൻ റിട്രീവര്‍ ഇനത്തിലുള്ള വളര്‍ത്തുനായയും ഈ കുഞ്ഞും തമ്മിലുള്ള സ്നേഹപ്രകടനങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

വളർത്തുനായയുടെ മുഖത്ത് ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ദേഹത്ത് കയറിക്കിടന്നുമാണ് കുഞ്ഞ് ഇതിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ചില സമയങ്ങളില്‍ നമുക്ക് ഏറ്റവും പ്രിയപെട്ടവരായിരിക്കും നമുക്ക് ആവശ്യം. ജീവിതത്തിലെ തിരക്കുകളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ നല്കാൻ ഇവർക്ക് സാധിയ്ക്കും.നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Story Highlights: This Adorable Video Of A Toddler Hugging Her Golden Retriever Is Sure To Make You Smile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top