Advertisement

‘ചെയ്ത മണ്ടത്തരത്തെ ഓര്‍ത്ത് ഇസ്രയേല്‍ പശ്ചാത്തപിക്കും’; മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

20 hours ago
2 minutes Read
Iran’s president on Israel attack

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. (Iran’s president on Israel attack)

ഈ കുറ്റകൃത്യത്തിന് മുന്നില്‍ ഇറാന്‍ ഒരിക്കലും നിശബ്ദരായിക്കില്ലെന്ന് സൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഇതിനുള്ള മറുപടി നല്‍കി കഴിയുമ്പോള്‍ ഇസ്രയേല്‍ തങ്ങളുടെ മണ്ടത്തരത്തെ ഓര്‍ത്ത് പശ്ചാത്തപിക്കും. ദേശീയ മാധ്യമത്തില്‍ സംപ്രേക്ഷണം ചെയ്ത ഒരു വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഇസ്രയേൽ ആക്രമണം; ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ആക്രമണത്തിന് അമേരിക്കൻ പിന്തുണയില്ലെന്ന് US സ്റ്റേറ്റ് സെക്രട്ടറി

ഇറാനിയന്‍ പരമോന്നത നേതാവ് അഖി ഖൊമൈനിയും ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ അവര്‍ക്ക് കയ്‌പ്പേയിറയതും വേദനിപ്പിക്കുന്നതുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആയുധങ്ങള്‍ ഈ അക്രമികളെ ശിക്ഷിക്കാതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.

Story Highlights : Iran’s president on Israel attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top