കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി ശരീരത്തില്‍ ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണവും എംഡിഎംഎയും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും എംഡിഎയും പിടികൂടി. ഗള്‍ഫില്‍ നിന്നുവന്ന മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണവും എംഡിഎംഎയും കണ്ടെടുത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും പരിശോധന പൂര്‍ത്തിയാക്കി വന്ന യാത്രക്കാരനില്‍ നിന്നാണ് ഇവ പിടികൂടിയത്. (gold smuggling cochin international airport mdma seized)
കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിലെ പത്തംഗ സംഘം നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടന്നത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ടോള്‍ ബൂത്തിന് സമീപത്തുവച്ചാണ് പരിശോധന നടന്നത്.
Story Highlights: gold smuggling cochin international airport mdma seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here