ലവ് ജിഹാദ് ആരോപണവുമായി യുവാവിനെ ആക്രമിച്ച് ബജ്റംഗ് ദൾ; നാല് പേർക്കെതിരെ കേസ്

കർണാടകയിൽ ലവ് ജിഹാദ് ആരോപണവുമായി യുവാവിനെ ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം മുടക്കിയ ബജ്റംഗ് ദൾ പ്രവർത്തകർ യുവാവിനെ ആക്രമിക്കുകയും ചെയ്തു. യുവാവിൻ്റെ പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ചിക്കമഗളൂരുവിലെ ലക്ഷ്‌മിപുരത്താണ് യുവാവും യുവതിയും താമസിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും ചിക്കമഗളൂരു സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ, വിവാഹത്തെപ്പറ്റി അറിഞ്ഞ ബജ്റംഗ് ദൾ പ്രവർത്തകർ സ്ഥലത്തെത്തി വിവാഹം മുടക്കുകയായിരുന്നു. തുടർന്ന് ഇവർ യുവാവിനെയും യുവതിയെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം, ഇരുവരും വിവാഹം കഴിക്കുന്നതിൽ താൻ എതിരല്ലെന്ന് യുവതിയുടെ മാതാവ് ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: karnataka love jihad bajrang dal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here