സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴ: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മഴക്ക് വരെ മാറ്റം വന്നു.(p a muhammed riyas about kerala roads)
കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്. കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. റണ്ണിങ് കോൺട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല.
തെറ്റായ പ്രവണതകളെ ജനങ്ങൾ തന്നെ ചോദ്യം ചെയ്യും.കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡിന്‍റെ തകര്‍ച്ചയില്‍ വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.ആ റോഡ് നല്ല രീതിയിൽ നിർമിക്കേണ്ടതുണ്ട്. പാച്ച് വർക് കൊണ്ട് മാത്രം നിലനിൽക്കാനാവില്ല.അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്നമാമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights: p a muhammed riyas about kerala roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here