Advertisement

സൗദിയില്‍ ​ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി

September 16, 2022
Google News 3 minutes Read

സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി തുടക്കം കുറിച്ചു. 2030 ആകുമ്പോഴേക്കും 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും.

ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്ട്സിനുമുള്ള നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡവലപ്പ്മെന്‍റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: ദുബായിൽ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1610 വ്യാജ യാത്രാരേഖകൾ

വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന കായിക-വിനോദ സംരംഭങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. നേരിട്ടും അല്ലാതെയും 50 ബില്യണ്‍ റിയാല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്യാന്‍ പദ്ധതിക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. 39,000-ത്തിലധികം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. ഗെയിമുകള്‍ക്കും ഇ-സ്പോര്‍ട്ടുകള്‍ക്കുമായി ഈവന്റുകള്‍ സംഘടിപ്പിക്കുക, പഠന സ്ഥാപനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗെയിം മേഖലയിലെ ഗവേഷണങ്ങള്‍ക്കും പ്രോത്സാഹനം നൽകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി. ഇലക്ട്രോണിക് ഗെയിമുകളില്‍ താല്പര്യമുള്ള 21 ദശലക്ഷം യുവാക്കള്‍ ലോകത്ത് ഉണ്ടെന്നാണ് കണക്ക്.

Story Highlights: Saudi Arabia set to be a global hub for gaming and esports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here