Advertisement

‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ഭയാനകം’; അവസാനിപ്പിക്കണമെന്ന് ശിഖർ ധവാൻ

September 16, 2022
2 minutes Read

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഭയാനകമാണെന്ന് ഇന്ത്യൻ താരം ശിഖർ ധവാൻ. ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ധവാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു.

Read Also: തെരുവുനായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരം; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

‘കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് ഭയാനകമാണ്. ഇത്തരം പ്രവർത്തനങ്ങൾ പുനരാലോചിക്കാനും ഇങ്ങനെ ക്രൂരമായ കൂട്ടക്കൊലകൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.’- തൻ്റെ ട്വിറ്റർ ഹാൻഡിലിൽ ധവാൻ കുറിച്ചു.

തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് കെഎൽ രാഹുൽ രംഗത്തുവന്നത്. കേരളത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തിലാണ് രാഹുലിൻ്റെ പ്രതികരണം.

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിർത്തൂ’ എന്ന് രാഹുൽ കുറിച്ചിരിക്കുന്നു.

Read Also: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി; പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവിറങ്ങി

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

Story Highlights: shikhar dhawan stray dogs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top