ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായി; ജയറാം രമേഷിന് മറുപടിയുമായി സീതാറാം യെച്ചൂരി

എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷിന് മറുപടിയുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായതായി യെച്ചൂരി പറഞ്ഞു. ബിജെപിക്ക് പൂജ്യം സീറ്റുകളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. ബിജെപിക്ക് ആകെയുണ്ടായിരുന്ന സീറ്റ് ഇല്ലാതാക്കിയത് സിപിഐഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സി.പി.ഐ.എമ്മിനെ നേരിടുന്നതിലൂടെ പരോക്ഷമായി ബി.ജെ.പിയുമായാണ് കോൺഗ്രസ് ഏറ്റുമുട്ടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്ന സി.പി.ഐഎം, ബി.ജെ.പിയെ പ്രോത്സാഹിപ്പിച്ച് കോൺഗ്രസിനെ തളർത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് മറുപടിയുമായാണ് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്.
Read Also: സിദ്ദിഖ് കാപ്പന്റെ ജാമ്യം; അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് തെളിഞ്ഞതായി സീതാറാം യെച്ചൂരി
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെ കോൺഗ്രസിന്റെ 11 എം.എൽ.എമാരിൽ എട്ടു പേരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. ഇവർ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബി.ജെ.പിയിൽ ലയിക്കാനുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് യെച്ചൂരി ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായെന്ന് വിശദീകരിച്ച് കോൺഗ്രസിനെ പരിഹസിച്ചത്.
Story Highlights: Sitaram Yechury responds to Jairam Ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here