തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടി, വനിതാ കണ്ടക്ടര്‍ക്കും മകനും പരുക്ക്

തെരുവുനായ കുറുകെ ചാടി സ്‍കൂട്ടറില്‍ നിന്നുവീണ വനിതാ കണ്ടക്ടർക്കും മകനും പരുക്ക്. കെഎസ്‍ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരുക്കേറ്റത്. (stray dog attack trivandrum)
ഇന്ന് രാവിലെ പതിനാറാം മൈലിന് സമീപമാണ് അപകടം നടന്നത്. ഡ്യൂട്ടിക്കായി കണിയാപുരത്തേക്ക് വരുന്നവഴി വളവിൽ തെരുവുനായ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‍കൂട്ടറില്‍ നിന്നും വീണ് പ്രീതയ്ക്കും മകനും കൈയ്ക്കും കാലിനും പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും. തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ട്, നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു.
തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകണം. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
Story Highlights: stray dog attack trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here