Advertisement

കനത്ത മഴ; ഉത്തർപ്രദേശിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേർ മരിച്ചു

September 16, 2022
Google News 2 minutes Read

ഉത്തർപ്രദേശ് ലഖ്‌നൗവിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേർ മരിച്ചു. ലഖ്‌നൗവിൽ ദിൽകുഷ് ഏരിയയിലെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് തകർന്നുവീണത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.(up rain 9 dies as wall collpases)

ആർമി എൻക്ലേവിന് പുറത്ത് കുടിലുകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. മതിലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി.കുറച്ച് ദിവസങ്ങളായി കനത്ത മഴയിൽ വലയുകയാണ് യുപി.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ഉന്നാവിൽ വീടിന്റെ മേൽക്കൂര വീണ് രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരും മരിച്ചു.

Story Highlights: up rain 9 dies as wall collpases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here