ഒഡീഷയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 6 മരണം

ഒഡീഷയിൽ വൻ വാഹനാപകടം. കൽക്കരി കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ച് 6 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഝാർസുഗുഡ-സംബൽപൂർ ബിജു എക്‌സ്‌പ്രസ് വേയിൽ റൂർക്കേല ബൈപ്പാസിന് സമീപമാണ് സംഭവം.
ജെഎസ്ഡബ്ല്യു പ്ലാന്റിൽ നിന്ന് ഝാർസുഗുഡ ടൗണിലേക്ക് ജീവനക്കാരുമായി പോവുകയായിരുന്നു ബസ്. പ്ലാന്റിലെ ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം. ബൈപാസ് റോഡിൽ പവർ ഹൗസ് ചക്കിന് സമീപം എതിർ ദിശയിൽ നിന്നും വന്ന ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റവരെ സംബൽപൂരിലെ ബുർളയിലുള്ള വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലേക്ക് മാറ്റി. ഭൂരിഭാഗം ജീവനക്കാർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Story Highlights: 6 Killed After Speeding Truck Hits Bus In Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here