അട്ടപ്പാടി മധുവധക്കേസ്: സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും

അട്ടപ്പാടി മധുവധ കേസിൽ കോടതിയെ തെറ്റിധരിപ്പിച്ച 29ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഡോക്ടർക്ക് നോട്ടിസ് നൽകി. ഇതിന് ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും. ഇന്ന് 4 സാക്ഷികളുടെ വിസ്ത്താരവും നടക്കും. കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.
കാഴ്ചാപരിമിതിയുള്ളതിനാൽ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു സുനിൽ കുമാർ കോടതിയിൽ പറഞ്ഞത്. തുടർന്ന് സുനിലിന്റെ കാഴ്ച പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. വൈദ്യ പരിശോധനയിൽ സുനിലിന്റെ കാഴ്ചയിൽ പ്രശ്‌നമില്ലെന്ന് ഡോക്ടർ കണ്ടെത്തി.
മൊഴി നൽകിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളി 29ാം സാക്ഷി സുനിൽ കുമാറിനെ കോടതി വ്യാഴാഴ്ച വീണ്ടും വിസ്തരിച്ചിരുന്നു.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തിൽ കോടതിയെ കബളിപ്പിച്ചതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ പ്രാഥമിക വാദവും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here