‘എന്നെ ഷാറുഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുല്‍ഖര്‍ സൽമാൻ

താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുൽഖർ സൽമാൻ. കുട്ടിക്കാലം മുതൽ ഷാറുഖ് ഖാന്റെ വലിയ ആരാധകനാണ്. ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ.(Comparing Shah Rukh is an insult to him: Dulquer Salmaan)
‘‘എന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ, അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ്. എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു.
ഷാറുഖ് ആളുകളുമായി ഇടപെടുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ’ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണ്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറുഖ് ഖാന്‍ എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
Story Highlights: Comparing Shah Rukh is an insult to him: Dulquer Salmaan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here