സിപിഐ വയനാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐ വയനാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ വിജയൻ ചെറുകര ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും. നിലവിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ഇ.ജെ.ബാബു സെക്രട്ടറിയാകാനാണ് സാധ്യത. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറിയായ സി.എസ്. സ്റ്റാൻലിയും പാർട്ടി പരിഗണന പട്ടികയിൽ ഉള്ളയാളാണ്. എന്നാൽ സംസ്ഥാന പ്രതിനിധി അവതരിപ്പിക്കുന്ന ജില്ലാ കൗൺസിൽ അംഗങ്ങളുടെ പാനൽ അതേപടി അംഗീകരിക്കാനാണ് സാധ്യത.
വൈകിട്ട് നാലിന് പുതിയ ജില്ലാ കൗൺസിനെ തെരഞ്ഞെടുക്കും. ഇതിനു ശേഷം ജില്ലാ സെക്രട്ടറിയെ പ്രഖ്യാപിക്കും. നിലവിൽ 21 അംഗങ്ങളാണ് ജില്ലാ കൗൺസിലിൽ ഉള്ളത്. പുതിയ കൗൺസിലിൽ 23 അംഗങ്ങൾ ഉണ്ടാകും. പ്രായമടക്കം പരിഗണിച്ച് നിലവിലെ അംഗങ്ങളിൽ ചിലരെ ഒഴിവാക്കും.
Story Highlights: cpi wayanad district meeting ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here