സില്‍വര്‍ കര്‍ണാടകയിലേക്ക് നീട്ടല്‍; നാളെ പിണറായി വിജയന്‍-ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി കര്‍ണാടകയിലേക്ക് കൂടി നീട്ടുന്നതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിലാണ് കേരളം പിന്തുണ തേടിയത്. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്കും കൗണ്‍സിലില്‍ ധാരണയായിരുന്നു.
Read Also: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കേണ്ടത് ദേശീയ തൊഴിലില്ലായ്മ ദിനമായി; കോണ്‍ഗ്രസ്
സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
Story Highlights: Pinarayi Vijayan meeting with basavaraj bommai tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here