മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവ് പിടിയിൽ

സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവിനെ സ്ഥാപന ഉടമ പിടികൂടി പൊലീസിലേൽപ്പിച്ചു. കൊല്ലം ജില്ലയിലെ ഓയൂർ ചുങ്കത്തറയിലാണ് സംഭവം. കൈതക്കുഴി ആദിച്ചനല്ലൂർ ആൽത്തറ വീട്ടിൽ സനൽകുമാർ (35)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം.
25 ഗ്രാം തൂക്കം വരുന്ന 916 ഹാൾമാർക്ക് രേഖപ്പെടുത്തിയ മാലയുമായെത്തിയ യുവാവ് പണയത്തുകയായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ സ്ഥാപന ഉടമ 90000 രൂപയേ പണയത്തുകയായി ലഭിക്കുകയുള്ളുവെന്ന് പറയുകയും തിരിച്ചറിയിൽ രേഖ ആവശ്യപ്പെടുകയും ചെയ്തു.
Read Also: 100 പവൻ മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ
തിരിച്ചറിയിൽ രേഖ നൽകുന്നതിനിടെ 80000 രൂപയായാലും മതിയെന്ന് ഇയാൾ പറയുകയും സംസാരത്തിൽ പന്തികേടുതോന്നുകയും ചെയ്തതോടെ സ്ഥാപന ഉടമ മാല വിശദമായി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഉടൻ സ്ഥാപന ഉടമ വിവരമറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: fake gold case; young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here