കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി മറുപടി പറയണം: കെ കെ രമ

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണമെന്ന് കെ കെ രമ എംഎൽഎ. മുഖ്യമന്ത്രി മറുപടി പറയണം. വിഷയം ഗൗരവമുള്ളത്. പൊലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പാണെന്നും കെ കെ രമ എംഎൽഎ വിമർശിച്ചു. (k k rema against pinarayi vijayan)
പൊലീസുമായി പ്രതികൾ സഹകരിക്കുന്നില്ല. ആഭ്യന്തരവകുപ്പ് പരാജയമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയും സമ്മതിച്ചതാണ്. പ്രതികളെ രക്ഷിക്കാൻ സിപിഐഎം എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ വ്യക്തമാക്കി.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണത്തിന്റെ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ. കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും കോടതിയിൽ ഹാജരാക്കി. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. തെളിവെടുപ്പും മുടങ്ങി. പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല.
സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകൾ കണ്ടെടുക്കാനായില്ല.
ഡി വൈ എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെ അഞ്ചുപേരാണ് പ്രതിപട്ടികയിലുള്ളത്. കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് ജാമ്യം തള്ളിയത്. സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പൊലീസ് ഐപിസി 333 വകുപ്പും ചുമത്തിയിരുന്നു. പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്.
Story Highlights: k k rema against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here