Advertisement

സിപിഐയ്ക്ക് മാവോയിസ്റ്റ് ബന്ധം; ഗവർണറുടെ ചരിത്രം മറക്കരുതെന്ന് കെ.സുരേന്ദ്രൻ

September 18, 2022
Google News 1 minute Read

സിപിഐയ്ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അലന്റേയും, താഹയുടേയും ചിത്രം ജില്ലാ സമ്മേളനത്തിന് സിപിഐ വെച്ചത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഗവർണർ ആർ എസ് എസ് മേധാവിയെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ എതിർക്കുകയാണ് സി പി ഐഎം ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ചരിത്രം സി പി ഐഎം മറക്കരുതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ഗാന്ധിയുടെ അഴിമതിയെ എതിർത്ത ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ബിജെപി അധ്യക്ഷൻ ഓർമിപ്പിച്ചു. ഭാരത് ജോഡോയാത്ര നനഞ്ഞ പടക്കമായെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ല: കെ.സുരേന്ദ്രൻ

അതേസമയം മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

Story Highlights: K Surendran Against CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here