Advertisement

കർണ്ണാടക ആർടിസിയെ കുറിച്ച് പഠിക്കാൻ കേരളം; കേരള – കർണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി

September 18, 2022
3 minutes Read

കർണ്ണാടക ആർടിസിയെ കുറിച്ച് പഠിക്കാൻ കേരളം. കേരളത്തിലെ കെഎസ്ആർടിസിയുടെ ഉന്നതതല സംഘം കർണാടക സന്ദർശിക്കും. കർണ്ണാടക ആർടിസി നടത്തുന്ന പരിഷ്‌കാരങ്ങൾ, ഡ്യൂട്ടി സമ്പ്രദായം എന്നിവ പഠിക്കും. കെഎസ്ആർടിസിയുടെ ഓരോ അംഗീകൃത യൂണിയനുകളിലെ 2 പ്രതിനിധികൾ സംഘത്തിലുണ്ടാകും. ഇവരായിരിക്കും കർണ്ണാടക ആർടിസിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുക.(KSRTC to learn work process of Karnataka RTC)

അതേസമയം കർണ്ണാടക- കേരള മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ആരംഭിച്ചു. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായേക്കും. കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചർച്ചയിൽ ഇരു സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പിണറായി പങ്കെടുക്കും.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

നേരത്തെ സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക തേടിയിട്ടുണ്ട്. തലശ്ശേരി- മൈസൂരു, നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍പാത സംബന്ധിച്ചും ചര്‍ച്ച ചെയ്യും.

Story Highlights: KSRTC to learn work process of Karnataka RTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top