കോട്ടയത്ത് ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോട്ടയത്താണ് സംഭവം. പെരുമ്പായിക്കാട് സംക്രാന്തി കണ്ണചേൽ വീട്ടിൽ ബിന്റോ ബേബിയെയാണ് (22) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തുള്ള ഹോട്ടലിന്റെ കൗണ്ടറിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് മാനേജർ സ്ഥലത്തെത്തി ഇയാളുമായി സംസാരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. തർക്കത്തിനിടെ ഇയാൾ കത്തികൊണ്ട് ബാർ മാനേജരെയും ജീവനക്കാരനെയും കുത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം ഗാന്ധിനഗറിൽ നിന്നാണ് പിടികൂടിയത്.
Read Also: മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവ് പിടിയിൽ
നീലിമംഗലത്തു വച്ച് ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ബിന്റോ ബേബി. ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ പ്രതിയുടെ പേരിലുണ്ട്. ബിന്റോ യെ കോടതിയിൽ ഹാജരാക്കി.
Story Highlights: man who attacked the bar manager was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here