ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയുടെ 1500 ദീനാർ മോഷ്ടിച്ച ബംഗ്ലാദേശി യുവാക്കൾക്ക് മൂന്നു വർഷം തടവ്

ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയുടെ 1500 ദീനാർ മോഷ്ടിച്ച ബംഗ്ലാദേശി യുവാക്കൾക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. പ്രതികൾക്ക് 1000 ദീനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സൈബർ തട്ടിപ്പ് നടന്നത്. ( Online fraud in Bahrain; Bangladeshi youth jailed for three years ).
Read Also: ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ; പതിമൂന്ന് വർഷത്തിന് ശേഷം ചന്ദ്രൻ നാട്ടിലേയ്ക്ക് പുറപ്പെട്ടു
ബാങ്ക് ജീവനക്കാരാണെന്ന വ്യാജേനെ പ്രതികൾ യുവതിയെ ഫോൺ വിളിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടിലെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒരു ലിങ്ക് യുവതിയുടെ ഫോണിലേക്ക് ഇവർ അയച്ചു കൊടുക്കുകയും ചെയ്തു. ലിങ്ക് തുറന്ന് മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ യുവതി നൽകി.
മിനിട്ടുകൾക്കകം അക്കൗണ്ടിൽനിന്ന് 1500 ദീനാർ നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
Story Highlights: Online fraud in Bahrain; Bangladeshi youth jailed for three years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here