Advertisement

രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

September 18, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാൻ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ബാഗേപള്ളിയിൽ സിപിഎഎഐഎം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (pinarayi vijayan against rss agenda)

കർണാടകയിൽ ഉണ്ടാകുന്ന വർഗീയ ഇടപെടലുകൾ ഗൗരവത്തോടെ കാണണം. രാജ്യത്തിൻറെ ചരിത്രം തിരുത്താനും പലഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കർണാടക. വർഗീയത കർണാടകയുടെ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാർ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകർക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Story Highlights: pinarayi vijayan against rss agenda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement