പൂജാ ബമ്പർ ഒന്നാം സമ്മാനം 5 കോടിയിൽ നിന്നും 10 കോടിയാക്കി ഉയർത്തി; നാളെമുതൽ വിൽപ്പനയ്ക്ക് എത്തുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ
ഓണം ബമ്പർ വൻ വിജയമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ. ടിക്കറ്റ് തുക കൂടിയിട്ടും ജനങ്ങൾ സഹകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക ടിക്കറ്റ് ഉടമയ്ക്ക് കൈമാറും. പൂജാ ബമ്പർ നാളെമുതൽ വിൽപ്പനയ്ക്ക് എത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.(pooja bumper 2022 from tommorow)
പൊതുവെ വലിയ സ്വീകാര്യതയാണ് ലോട്ടറിക്ക് കേരളത്തിലുള്ളത്. സാധാരണ ഒരുകോടിയോളം ടിക്കറ്റുകൾ കേരളത്തിൽ ദിവസേനെ വിറ്റ് പോകുന്നുണ്ട്. ഇത്രയും സ്വീകാര്യതയുള്ള മേഖലയിൽ കൂടുതൽ സമ്മാനങ്ങൾ അർഹിക്കുന്നു. സമ്മാനത്തുകയും എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
12 കോടിപതികളാണ് ഇന്നത്തെ നറുക്കെടുപ്പിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്. ഇതിന്റെ മുഴുവൻ പ്രചോദനം ജനങ്ങൾക്കുള്ള സ്വീകാര്യതയാണ്. ഓണം ബമ്പർ ഏതൊരു മലയാളിയും എടുക്കാൻ ആഗ്രഹിക്കുന്നതാണ് വില വർധിക്കുമ്പോഴും എല്ലാ ജനങ്ങളും ടിക്കറ്റ് എടുത്തു. പൂജാബമ്പർ ഒന്നാം സമ്മാനം 5 കോടിയിൽ നിന്നും 10 കോടിയാക്കി ഉയർത്തി.നാളെ മുതൽ മാർക്കറ്റിലെത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനും. രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനുമാണ് ലഭിച്ചത്. ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവഹാരം സ്വദേശി അനൂപിനാണ്. തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ അടിച്ച ടിക്കറ്റ് വിറ്റത്. കോട്ടയം ജില്ലയിൽ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്.
Story Highlights: pooja bumper 2022 from tommorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here