19 കിലോ കഞ്ചാവുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി

വില്പനയ്ക്കായെത്തിച്ച 19 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കരുനാഗപ്പള്ളി ഓച്ചിറ വവ്വാക്കാവിലാണ് സംഭവം. കുലശേഖരപുരം കടത്തൂർ മുറിയിൽ മഠത്തിൽ വീട്ടിൽ ഷംനാദ് (26), കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പറമ്പിൽ വീട്ടിൽ രാജേഷ് (ദീപു, 39) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ( Two youths arrested with 19 kg ganja ).
Read Also: സ്കൂട്ടറുകളിൽ കഞ്ചാവും മയക്കുമരുന്നും; യുവാക്കൾ പിടിയിൽ
കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ ഒരാഴ്ചയായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് എക്സൈസ് സൈബർ സെൽ അംഗങ്ങളായ വിമൽ, വൈശാഖ് എന്നിവരുടെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൈമാറ്റവിവരം അറിഞ്ഞത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Two youths arrested with 19 kg ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here