‘രാജ്യത്തിന്റെ ഐക്യത്തിനായുള്ള പദയാത്ര’; വീടിന്റെ ചുമരുകളിൽ ഭാരത് ജോഡോ യാത്രയുടെ ചിത്രം വരച്ച് യൂത്ത് കോൺഗ്രസ് നേതാവ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് തന്റെ വീടിന്റെ ചുമരുകളിൽ രാഹുല്‍ ഗാന്ധിയുടെ ചിത്രം വരച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. എറണാകുളം ജില്ലാ സെക്രട്ടറി പി എ നോബല്‍ കുമാറാണ് തന്റെ വീടിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചത്. രാജ്യത്തിന്റെ ഐക്യത്തിനായി ചരിത്രപ്രധാനമായ പദയാത്രയാണ് കോണ്‍ഗ്രസ് നയിക്കുന്നതെന്ന് നോബല്‍ കുമാര്‍ പറഞ്ഞു.(Youth Congress leader paints house with Rahul’s image Bharat Jodo Yatra)
ഇതേ രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും പെയ്ന്റ് ചെയ്തിരുന്നതായി നോബല്‍ കുമാര്‍ പറഞ്ഞു.’ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം, രാഹുല്‍ജിക്ക് അഭിവാദ്യങ്ങള്‍’ എന്നിങ്ങനെ മുദ്രാവാക്യങ്ങളും ചുമരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോബല്‍ കുമാര്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നാരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം പുറക്കാട് ഒറ്റപ്പനയിൽ സമാപിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് കർഷക പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിനാരംഭിക്കുന്ന രണ്ടാം ഘട്ട പദയാത്ര പുന്നപ്രയിൽ സമാപിക്കും.
Story Highlights: Youth Congress leader paints house with Rahul’s image Bharat Jodo Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here