നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണറുടെ ശ്രമം, പുറത്തുവിട്ട ദൃശ്യങ്ങളിൽ ഒന്നുമില്ല; എ.വിജയരാഘവൻ

ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു. ചാൻസലർ എന്ന നിലയിൽ അദ്ദേഹം നിർവഹിക്കേണ്ടത് അല്ല നിർവഹിക്കുന്നത്. അദ്ദേഹത്തെ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ആണ് ഗവർണർ ശ്രമിക്കുന്നത്.
ഗവർണറുടെ സംഘ പരിവാർ വിധേയത്വം ഗവർണർ കൂടുതൽ വ്യക്തമാക്കുക ആണ്. ഗവർണർ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും ഇല്ല. ആരോപിക്കപ്പെടുന്ന പോലെ ഒന്നും ദൃശ്യങ്ങളിൽ ഇല്ല.
വി ഡി സതീശൻ്റെ നിലപാട് ഒന്നും സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് അന്ന് എം പി ആയിരുന്നു. ആർ എസ് എസ് വ്യക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണ്. ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.
Story Highlights: A. Vijayaraghavan Againt Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here