‘പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് ഞാനല്ല’, എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ല; നടൻ നസ്‍ലെൻ

തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടു, അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി യുവ നടൻ നസ്‍ലെൻ. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക്ക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു.(actor naslen filed police complaint on fake facebook account)
താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വിഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്.
‘ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ല. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം’- നസ്‍ലെൻ പറയുന്നു.
Story Highlights: actor naslen filed police complaint on fake facebook account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here