Advertisement

ഗവർണർ വിവരം കെട്ടവൻ; രാജിവച്ച് ഒഴിയണം, അതാണ് കേരളത്തിന് നല്ലതെന്ന് എം.എം മണി

September 19, 2022
Google News 2 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എം.എം മണി. ഗവർണർ രാജിവച്ച് ഒഴിയമെന്നും അതാണ് കേരളത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ വിവരം കെട്ടവനാണ്.. ഇത്രയും ബുദ്ധിശൂന്യനെ കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേട്. രാകേഷിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണ്. ‘വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഢിയാണ് ഗവർണർ. ഇരിക്കുന്ന പദവിയോട് ഗവർണർ നീതി പുലർത്തുന്നില്ലെന്ന് എം.എം മണി ആരോപിച്ചു.

അതിനിടെ ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെയാണെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മ​ദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കുകയല്ല സർക്കാരിന്റെ ചുമതല. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കാത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഗവർണർ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.

Read Also: ഗവർണറുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമായി, ഇരിക്കുന്ന പദവി അപഹാസ്യമാക്കരുത്; പി.രാജീവ്

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടിരുന്നു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.

Story Highlights: M M Mani Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here