തമിഴ് നടി ദീപികയെ മരിച്ച നിലയിൽ കണ്ടെത്തി

തമിഴ് നടി ദീപികയെ (29) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ( tamil actress deepika found dead )
വിരുകാമ്പകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
പോളിൻ ജെസീക്കയെന്നും അറിയപ്പെട്ടിരുന്ന ദീപിക പ്രണയബന്ധത്തിലുണ്ടായിരുന്ന പ്രസ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ വൈധയാണ് ദീപികയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമ. മിശ്കിന്റെ തുപ്പറിവാളനിലും ദീപക വേഷമിട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Story Highlights: tamil actress deepika found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here