വന്യമൃഗങ്ങളെ കണ്ടാൽ ഫോട്ടോ / വിഡിയോ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

വന്യമൃഗങ്ങളെ കണ്ടാൽ ഫോട്ടോ / വിഡിയോ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭൂമി അവരുടേത് കൂടിയാണ്. കാനന പാതകളിലും മറ്റും വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ( If you see wild animals, don’t take photos; Kerala Police ).
Read Also: തല്ല് വേണ്ട സോറി മതി, അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്
വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കുക. അവരുടെ നിർദേശങ്ങൾ പാലിക്കുക. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. കാട്ടാനയുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ഒരു വിഡിയോയും ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Story Highlights: If you see wild animals, don’t take photos; Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here