Advertisement

‘ഗവർണറുടെ നീക്കങ്ങൾ ആർഎസ്‍എസ് അജണ്ട’; വിമർശനം ശക്തമാക്കാൻ എൽഡിഎഫ്

September 20, 2022
2 minutes Read

സർക്കാർ- ഗവർണർ പോരിൽ ഗവർണർക്കെതിരെ പ്രചാരണം ശക്തമാക്കാൻ എൽഡിഎഫ്. ഗവർണറുടെ ആർഎസ്‍എസ് ബന്ധത്തിലൂന്നി വിമർശനം കടുപ്പിക്കാനാണ് തീരുമാനം. വിവാദ ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെതിരെ നിയമവഴികൾ സ്വീകരിക്കുന്നതും സർക്കാർ ആലോചിക്കുന്നു.

Read Also: ‘ഒരു പഴയ ചരിത്ര കോണ്‍ഗ്രസ് ഓര്‍മ’; ഗവര്‍ണര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.കെ രാഗേഷ്

അനുനയത്തിൻറെ സാധ്യതകളടഞ്ഞതോടെ ഗവണർ സർക്കാർ പോര് രാഷ്ട്രീയ പ്രചരണമാക്കുകയാണ് എൽഡിഎഫ്. ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗവർണറുടെ നീക്കങ്ങൾ ആർഎസ്‍എസ് അജണ്ടയാണെന്ന വിമർശനം ശക്തമാക്കാനാണ് നീക്കം. ആർഎസ്എസ് ബന്ധവും മോഹൻഭാഗവതുമായുള്ള ഗവർണറുടെ കൂടിക്കാഴ്ച്ചയും പ്രചരണായുധമാക്കുന്നതോടെ വിവാദത്തിൽ രാഷ്ട്രീയ മേൽക്കൈ നേടാനാകുമെന്ന് സിപിഐഎം കരുതുന്നു.

Read Also: ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗുരുതരം; പിന്തുണ പ്രഖ്യാപിച്ച് പി.കെ കൃഷ്ണദാസ്

ലോകായുക്ത, സർവകലാശാല ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടാണ് ഭരണതലത്തിലെ പ്രധാന പ്രതിസന്ധി. ഇത് മറികടക്കാൻ സർക്കാർ നിയമവഴികൾ തേടും. അതേസമയം സർക്കാരിനെ വിമർശിക്കുമ്പോഴും പരിധി കവിഞ്ഞ് ഗവർണർക്ക് പിന്തുണ നൽകാൻ പ്രതിപക്ഷത്തിനും കഴിയില്ല. യുഡിഎഫ് നിലപാടിനെ കടന്നാക്രമിക്കുന്ന ബിജെപി ഗവർണർക്ക് പൂർണപിന്തുണ നൽകുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ ഗവർണറുടെ പ്രതികരണത്തിനും സാധ്യതയുണ്ട്.

Story Highlights: ldf criticizes governor rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top