പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാന്‍ നോക്കിയാല്‍ കേരളം നെഞ്ചുവിരിച്ച് നേരിടും: പിണറായി വിജയന്‍

പൗരത്വ നിയമഭേദഗതി വീണ്ടും പൊടി തട്ടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കേരളം നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. (cm pinarayi vijayan says kerala will not implement citizenship amendment act)
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ പിന്തുണച്ചും ഗവര്‍ണറെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. രാജ് ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണമാണ്. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്ന വ്യത്യാസമേയുള്ളൂ. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നുമാണ് ഗവര്‍ണര്‍ വിളിച്ചത്. ആര്‍.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവര്‍ക്കെതിരെ ഗവര്‍ണര്‍ ആക്രമണം നടത്തുന്നത്.
എല്ലാ ഘട്ടങ്ങളിലും അഭിപ്രായം തുറന്നു പറയാന്‍ ഇര്‍ഫാന്‍ ഹബീബ് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.സി.എച്ച്.ആറിലെ കാവി വല്‍ക്കരണത്തില്‍ പ്രതിഷേധിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍ രാജി വച്ചത്. മന്ത്രിസഭയുടെ ശുപാര്‍ശയും നിര്‍ദേശവും അടിസ്ഥാനമാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: cm pinarayi vijayan says kerala will not implement citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here