പെൺകുട്ടികളെയടക്കം ഓടിച്ചിട്ട് തല്ലി; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഈ മാസം നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം നടന്നത്. ( Girls brutally beaten in Thiruvananthapuram ).
Read Also: കരിമ്പയിലെ സദാചാര ആക്രമണം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.
കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു.
പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് ആക്ഷേപമുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്.
Story Highlights: Girls brutally beaten in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here