Advertisement

അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ

September 21, 2022
3 minutes Read

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത് 11 ബില്ലുകളാണ്. ഇന്ന് ഡല്‍ഹിക്ക് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമെ സംസ്ഥാനത്ത് സംസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ.(governor arif mohammad khan signed five bills)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒമ്പത് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്.

Story Highlights: governor arif mohammad khan signed five bills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top