കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ മധുസൂദനൻ മിസ്‌ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ.(shashi tharoor at aicc headquarters)
തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കി.പത്രിക നല്‍കാനുള്ള തീയതി തീരും വരെ തരൂർ ഡൽഹിയിൽ തുടരും. തരൂരിൻ്റെ നീക്കം നിരീക്ഷിക്കുകയാണന്ന് എഐസിസി സൂചന നല്‍കിരാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അവസാന തീരുമാനം അറിയിച്ചില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് വൈകാതെ തീരുമാനം എടുക്കും എന്നാണ് മുതിർന്ന നേതാക്കള്‍ പറയുന്നത്. ഈ തീരുമാനത്തിനായി ശശി തരൂരും കാത്തിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ അനുവദിക്കില്ലന്ന് അശോക് ഗെഹലോട്ടിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Story Highlights: shashi tharoor at aicc headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here