ആഴ്ചകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് അധ്യാപകന്റേയും വിദ്യാര്‍ത്ഥിയുടേയും മൃതദേഹം; ദുരൂഹത

ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും തൂങ്ങിമരിച്ചു. 17 ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അധ്യാപകന്‍ വിരേന്ദ്രയുടേയും (40), അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ ഒന്‍പതാം ക്ലാസുകാരിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. (teacher and student suicide in uttar pradesh)
സ്‌കൂളില്‍ നിന്നും കുറച്ചകലെയുള്ള വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. ഈ മാസം മൂന്നാം തിയതി ഇരുവരേയും കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഈ മാസം നാലിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇരുവരും പെട്ടെന്ന് ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: teacher and student suicide in uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here