Advertisement

വടിവൊത്ത കുറിപ്പടി എഴുതിയ ആ ഡോക്ടറെ ഒടുവിൽ കണ്ടെത്തി

September 22, 2022
1 minute Read
doctor legible prescription goes viral

കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ കൈയക്ഷരമാണ് ചർച്ചാ വിഷയം. ഈ ചർച്ചയ്ക്ക് തുടക്കമിട്ടതാകട്ടെ ഒരു ഡോക്ടറുടെ കുറുപ്പടിയും. സാധാരണ ഡോക്ടർമാർ കുറിക്കുന്നത് ആർക്കും മനസിലാകാറില്ല. എന്നാൽ നല്ല വടിവൊത്ത കൈയക്ഷരത്തിലായിരുന്നു ഈ കുറുപ്പടി. ഇതെഴുതിയ ആൾക്കായുള്ള തെരച്ചിലായി പിന്നീട്. ആ തെരച്ചിലുകൾക്കും അന്വേഷണങ്ങൾക്കും അവസാനമായി. വൈറൽ കുറുപ്പടിക്ക് പിന്നിലെ കൈകളെ ട്വന്റിഫോർ കണ്ടെത്തി.

നെന്മാറ കമ്മ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ദന്‍ ഡോ.നിതിന്‍ നാരായണന്റെ കുറിപ്പടിയാണ് വൈറലാകുന്നത്. കയ്യക്ഷരം പണ്ടേ നല്ലതായിരുന്നെന്നും അത് ഇപ്പോഴും തുടര്‍ന്ന് പോരുകയാണെന്നും നിതിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്റെ കുറിപ്പ് പ്രചരിക്കുന്ന കാര്യം നിതിന്‍ ഇന്നാണ് അറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡിഎംഓ വിളിച്ച് അഭിനന്ദനം അറിയിച്ചു. സുഹൃത്തുക്കളെല്ലാം വിളിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എല്ലാവര്‍ക്കും മനസിലാകാന്‍ വേണ്ടിയാണ് വടിവൊത്ത ഭംഗിയുളള അക്ഷരങ്ങളില്‍ എഴുതുന്നതെന്ന് നിതിൻ പറഞ്ഞു.

Story Highlights: doctor legible prescription goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top