Advertisement

മൂൺലൈറ്റിം​ഗ് ചെയ്തു; 300 പേരെ പിരിച്ചുവിട്ട് വിപ്രോ; എന്താണ് മൂൺലൈറ്റിം​ഗ് ?

September 22, 2022
2 minutes Read
what is moonlighting

അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് മൂൺലൈറ്റിം​ഗ്. മൂൺലൈറ്റിം​ഗ് നടത്തിയതിന്റെ പേരിൽ 300 ജീവനക്കാരെയാണ് വിപ്രോ പിരിച്ചുവിട്ടത്. മൂൺലൈറ്റിം​ഗ് ലളിതമായി പറഞ്ഞാൽ ചതിയാണെന്ന് വിപ്രോ മേധാവി റിഷദ് പ്രേംജി പറയുന്നു. “വാരാന്ത്യത്തിൽ പ്രിയപ്പെട്ട ബാൻഡിനൊപ്പം ​ഗിത്താർ വായിക്കാൻ പോകുന്നതോ എൻജിഒയിൽ പ്രവർത്തിക്കുന്നത് പോലെയോ അല്ല മൂൺലൈറ്റിം​ഗ്, എതിരാളികളുടെ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്നത് അം​ഗീകരിക്കാൻ കഴിയില്ല“ – റിഷദ് പറഞ്ഞു. ( what is moonlighting )

എന്താണ് മൂൺലൈറ്റിം​ഗ് ?

നമ്മുടെ ജോലിക്കൊപ്പം ഫ്രീലാൻസ് പോലെ മറ്റൊരു ജോലി കൂടി ചെയ്യുന്നതാണ് മൂൺലൈറ്റിം​ഗ്. പകൽ 9 മണി മുതൽ 5 മണി വരെ ജോലി ചെയ്തിട്ട് രാത്രി മറ്റൊരു ജോലി ചെയ്യുന്നതാണ് ഇത്. രാത്രിയായതുകൊണ്ടാണ് ‘മൂൺ’ എന്ന പദം ഉപയോ​ഗിച്ച് ‘മൂൺലൈറ്റിം​ഗ്’ എന്ന വാക്ക് വന്നത്.

മൂൺലൈറ്റിം​ഗ് എന്താണെന്ന് ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാം. എഞ്ചിനിയറായ വ്യക്തി തന്റെ 9-5 ജോലി സമയം കഴിഞ്ഞ രാത്രി ഒരു ബാൻഡിൽ പാടാൻ പോകുന്നതോ, സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പണം സമ്പാദിക്കുന്നതോ മൂൺലൈറ്റിം​ഗ് അല്ല. മറിച്ച് എഞ്ചിനിയറായ വ്യക്തി മറ്റൊരു സ്ഥാപനത്തിൽ ഇതേ ജോലി തന്നെ ചെയ്യുന്നതാണ് മൂൺലൈറ്റിം​ഗ്. ഇൻഫോസിസ്, വിപ്രോ പോലുള്ള നിരവധി കമ്പനികൾ ഈ പ്രവണതയ്ക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വന്നതോടെയാണ് മൂൺലൈറ്റിം​ഗ് വ്യാപകമാകാൻ തുടങ്ങിയത്. കൂടുതൽ പണം സമ്പാദിക്കാനുള്ള വഴിയായാണ് പലരും മൂൺലൈറ്റിം​ഗിനെ കാണുന്നത്.

Story Highlights: what is moonlighting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top