Advertisement

അസാധാരണമായി ചുവന്നു തുടുത്ത ആകാശം; ഇന്ത്യയിൽ ആദ്യമായി ധ്രുവദീപ്തി; സംഭവിക്കുന്നതെന്ത് ?

May 12, 2024
2 minutes Read
northern lights in india

വെള്ളിയാഴ്ച രാത്രി ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്‌സ് ഇന്ത്യയിൽ ആദ്യമായി ദൃശ്യമാവുകയായിരുന്നു. കാഴ്ചയ്ക്ക് മനോഹരം. പക്ഷേ ധ്രുവദീപ്തിയ്ക്ക് പിന്നിൽ ചെറുതല്ലാത്ത വെല്ലുവിളികളുമുണ്ട്. എന്താണ് ചക്രവാളത്തിൽ സംഭവിച്ചത് ? ( northern lights in india )

20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടായ ഏറ്റവും ശക്തമായ കാന്തികക്കാറ്റാണ് ഇന്ത്യയുടെ ചക്രവാളത്തെ ചുവപ്പിച്ചത്. സൗരകാന്തികവാതമെന്നാൽ ചാർജ് കണങ്ങളുടെ മഹാപ്രവാഹം. സൂര്യകളങ്കം അഥവാ സൺസ്‌പോട്ട് എന്ന പേരിൽ സൂര്യനിലുണ്ടാകുന്ന കാന്തമണ്ഡലച്ചുഴികളാണ് ഇതിന് കാരണം. 11 വർഷ ഇടവേളയിൽ ഇവ വർധിക്കുന്നത് കാണാം. ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള സൂര്യകളങ്കത്തിന് ഭൂമിയുടെ 15 മടങ്ങ് വലുപ്പമുണ്ട്. പേര് അഞ3664. സൂര്യഗ്രഹണം നിരീക്ഷിക്കുന്ന ഫിൽറ്റർ കണ്ണടയിലൂടെ നോക്കിയാൽ കാണാനാകും.

അതിവേഗം സഞ്ചരിക്കുന്ന ചാർജ് കണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ചേരുമ്പോഴാണ് ധ്രുവദീപ്തി പ്രകടമാകുന്നത്. ഓസ്ട്രിയ, ജർമനി, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ മുന്പ് ധ്രുവദീപ്തിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ലഡാക്കിലെ ധ്രുവദീപ്തി പകർത്തിയത് ഹാൻലി ഡാർക് സ്‌കൈ റിസർവിലെ വാനനിരീക്ഷകർ. ഇതിന് മുമ്പ് ഇത്ര ശക്തമായ സൗരകാന്തികവാദം ഉണ്ടായത് 2003-ലാണ്.

സൗരകാന്തികവാതം പലപ്പോഴും നമ്മുടെ ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാറുണ്ട്. ഉപഗ്രഹ, റോഡിയോ സിഗനലുകൾ തടസ്സപ്പെടും. ഇന്റർനെറ്റ്, വിമാനസർവീസുകൾ, ജിപിസ്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയെയൊക്കെ ഇത് ബാധിക്കാം. ഇന്നലെ ഏഷ്യ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ റേഡിയോ ബ്ലാക്കൗട്ട് സംഭവിച്ചതായാണ് റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും ശക്തമായ സൗരവാതം 1859-ലെ കാരിംഗ്ടൺ ഇവന്റ് ആണ്.

Story Highlights : northern lights in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top