ചീറ്റപ്പുലികളെ വരവേല്‍ക്കാന്‍ മോദിയെത്തുന്നതിന് മുന്‍പായി നിരവധി മരങ്ങള്‍ മുറിച്ചുനീക്കിയോ?സത്യാവസ്ഥ ഇതാണ് [24 Fact Check]

ചീറ്റപ്പുലികളെ സംരക്ഷിത മേഖലയിലേക്ക് തുറന്നുവിടാനായി നരേന്ദ്രമോദി എത്തുന്നതിന് മുന്നോടിയായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചുനീക്കിയെന്ന തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (fake news claims Large Number of Trees Cut Down in Kuno National Park To before narendra modi’s visit)
പ്രധാനമന്ത്രിയും മറ്റ് പ്രധാന അതിഥികളും എത്തുന്നതിന് മുന്‍പായി കുനോ ദേശീയോദ്യാനത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു. സ്ഥലസൗകര്യം ഒരുക്കാനായും മറ്റും നിരവധി മരങ്ങള്‍ മുറിച്ചുനീക്കിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. നരേന്ദ്രമോദിയുടെ സന്ദര്‍ശത്തിന് മുന്നോടിയായി ദേശീയോദ്യാനത്തില്‍ നിന്നും ഒരുമരം പോലും മുറിച്ചിട്ടില്ലെന്ന് പിഐബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
Story Highlights: fake news claims Large Number of Trees Cut Down in Kuno National Park To before narendra modi’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here