Advertisement

‘മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മൗനം പാലിക്കുന്നു’; മലയാള മാധ്യമങ്ങളെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍

September 23, 2022
1 minute Read
Governor boycotts media from kerala

മലയാള മാധ്യമങ്ങളെ ഗുരുതരമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌കരിച്ചു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് പ്രത്യേകം സംസാരിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ കുറിച്ചും കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമണങ്ങളെ കുറിച്ചും പ്രതികരണം തേടാനായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറെ കണ്ടത്. ഈ സമയത്തായിരുന്നു മലയാള മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്.

Read Also: ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം; സീതാറാം യെച്ചൂരി

മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളോട് എന്തുകൊണ്ട് മാധ്യമങ്ങള്‍ പ്രതിഷേധിച്ചില്ല, മൈക്ക് വയ്ക്കുന്നിടത്തൊക്കെ ഗവര്‍ണര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞത് അധിക്ഷേപകരമായിട്ടും മാധ്യമങ്ങള്‍ മൗനം പാലിച്ചെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

Story Highlights: Governor boycotts media from kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top