Advertisement

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20; പാകിസ്താന് പത്ത് വിക്കറ്റ് ജയം

September 23, 2022
2 minutes Read

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് പത്ത് വിക്കറ്റ് ജയം. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 200 റണ്‍സാണ് നേടിയത്. പക്ഷെ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഓപ്പണർമാരായ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്‌വാന്റെയും കരുത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 19.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. പാകിസ്താൻ ക്യാപ്റ്റൻ ബാബര്‍ അസമിന്റെ സെഞ്ചുറിയാണ് (110) വിജയത്തിലേക്ക് നയിച്ചത്.66 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാബർ അസമിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് റിസ്‌വാന്‍ (88) പുറത്താവാതെ നിന്നു.

ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന അസം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ മറുവശത്ത് റിസ്‌വാന്‍ ക്യാപ്റ്റന് മികച്ച പിന്തുണയും നല്‍കിയപ്പോള്‍ പാക് വിജയം അനായാസമായി. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ആദ്യ മത്സരം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

Story Highlights: pakistan won over england in second t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top