പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം

പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
ഇതിനിടെ കണ്ണൂർ, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടേയായി . പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് വിലയിരുത്തൽ. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
അതേസമയം കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായി. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്
ഇതിനിടെ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
Story Highlights: Popular Front workers beaten by locals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here