ടെഡ് ലാസോയും എഎഫ്സി റിച്ച്മണ്ടും ഫിഫ 2023ൽ; ട്രെയിലർ കാണാം

ആപ്പിൾ ടിവി പ്ലസ് ഷോ ആയ ‘ടെഡ് ലാസോ’ ലോകമെമ്പാടും ആരാധകരുള്ള ഒരു വെബ് സീരീസാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു താഴ്ന്ന ഡിവിഷനിൽ കളിക്കുന്ന റിച്ച്മണ്ട് എഫ്സിയുടെയും പരിശീലകനായ ടെഡ് ലാസോയുടെയും കഥ ഇനി മുതൽ വിഡിയോ ഗെയിമിലും കളിക്കാം. പ്രമുഖ ഫുട്ബോൾ ഗെയിമായ ഇഎ സ്പോർട്സ് ഫിഫയുടെ ഏറ്റവും പുതിയ ഗെയിമിൽ റിച്ച്മണ്ടും ടെഡ് ലാസോയും ഉണ്ടാവും. ഫിഫ 23ൽ റെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിലാണ് റിച്ച്മണ്ട് എഫ്സിയും ടെഡ് ലാസോയും ഉൾപ്പെടുക. ഓൺ ലൈൻ ആയും ഓഫ് ലൈൻ ആയും കരിയർ മോഡിലും ഈ ടീമിനെയും പരിശീലകനെയും ഉപയോഗിച്ച് കളിക്കാം.
അമേരിക്കൻ കോളജ് റഗ്ബി പരിശീലകനായ ടെഡ് ലാസോ പ്രീമിയർ ലീഗിലെ എഎഫ്സി റിച്ച്മണ്ടിനെ പരിശീലിപ്പിക്കുന്നതാണ് വെബ് സീരീസിൻ്റെ ഇതിവൃത്തം. മേഖലയിൽ പരിചയമില്ലാത്ത ലാസോ ആദ്യ ഘട്ടത്തിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. എന്നാൾ, ടീമിനെ ശ്രദ്ധേയമായ വിജയങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിനു കഴിയുന്നു. ഇതുവരെ സീരീസിൻ്റെ രണ്ട് സീസണുകളാണ് പുറത്തുവന്നത്. മൂന്നാം സീസൺ ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. ഈ സീസണോടെ സീരീസ് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: ted lasso fifa 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here