നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍

നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗറിലാണ് സംഭവം. കേസില്‍ യുവതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. (three people arrested in Coimbatore for murdering man who threatened showing nude photos)
ഗാന്ധി നഗറില്‍ ബാര്‍ബറായിരുന്ന പ്രഭുവാണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ സുഹൃത്ത് കവിതയും ഇവരുടെ സഹായികളായ അമുല്‍, കാര്‍ത്തിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 15ന് റോഡരുകില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രഭു താമസിച്ചിരുന്ന ഗാന്ധിനഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രണ്ട് വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്. പ്രഭുവിന് കവിതയുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ അകന്നു. നഗ്നചിത്രങ്ങള്‍ കാണിച്ച് പ്രഭു നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൊലപാതകത്തിനായി കവിത രണ്ട് സുഹൃത്തുക്കളുടെ സഹായം തേടിയത്.
പ്രഭുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പോളിത്തീന്‍ കവറിലാക്കി വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താന്‍ എട്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights: three people arrested in Coimbatore for murdering man who threatened showing nude photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here