‘ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനിയൊരു അധ്യക്ഷന്‍ വേണ്ടെന്ന് പറഞ്ഞു’; മത്സരിക്കുമെന്നുറപ്പിച്ച് ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടി അധ്യക്ഷനാകരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായും അശോക് ഗെലോട്ട് പറഞ്ഞു. കേരളത്തില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
‘കോണ്‍ഗ്രസ് പ്രസിഡന്റായി മടങ്ങിവരണമെന്ന എല്ലാവരുടെയും ആഗ്രഹം അംഗീകരിക്കണമെന്ന് അദ്ദേഹത്തോട് പലതവണ അഭ്യര്‍ത്ഥിച്ചു. ഈ ആഗ്രഹം മാനിക്കുന്നുവെന്നും എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അടുത്ത അധ്യക്ഷനാകേണ്ടതില്ലെന്ന് തീരുമാനിച്ചതായും രാഹുല്‍ ഗാന്ധി എന്നോട് പറഞ്ഞു’. കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെഹ്‌ലോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Read Also: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് പ്രഖ്യാപനവും. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
Story Highlights: will run for the post of congress chied says ashok gehlot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here